ഡല്‍ഹി: ബഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീര്‍ഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. ബ്രഹ്മോസ് മിസൈലിന്റെ ദീര്‍ഘദൂര പ്രിസിഷന്‍ സ്ട്രൈക്ക് (കൃത്യമായ ലക്ഷ്യം ഭേദിക്കുന്ന) ശേഷിയെ സാധൂകരിക്കുന്നതാണ് പരീക്ഷണമെന്ന് നാവിക സേന അറിയിച്ചു.
തദ്ദേശീയമായ ഘടകങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചാണ് മെച്ചപ്പെട്ട പ്രകടനശേഷിയുള്ള ബ്രഹ്മോസ് മിസൈലിന്റെ നിര്‍മ്മാണം. ആത്മനിര്‍ഭര്‍ ഭാരതിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതാണ് ഈ വിജയമെന്നും നാവിക സേന ട്വിറ്ററില്‍ കുറിച്ചു.
ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റര്‍ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്.
Discussion about this post