Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉത്തർ പ്രദേശിൽ സാക്ഷരത നിരക്ക് കൂടിയതോടെ കമ്മ്യൂണിസം തകർന്നു; മത്സരിച്ച മൂന്ന് സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ അഞ്ചാം സ്ഥാനത്തിനും പിന്നിലായി

by Brave India Desk
Mar 10, 2022, 03:21 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റുകളിലും ദയനീയ പരാജയം ഏറ്റുവാങ്ങി കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തി സിപിഎം. ഒരു കാലത്ത് നിരവധി എം എൽ എമാരെയും എം പിമാരെയും ക്രമാനുഗതമായി ഉത്തർ പ്രദേശിന് സമ്മാനിച്ച പാർട്ടിയായിരുന്നു സിപിഎം. എന്നാൽ സംസ്ഥാനത്ത് ഇന്ന് ഏറ്റവും ജീർണിച്ച അവസ്ഥയിലാണ് പാർട്ടി എന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നു.

1951 മുതൽ ഉത്തർ പ്രദേശിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്നുണ്ട്. എന്നാൽ ആദ്യ തെരഞ്ഞെടുപ്പിൽ ഒരാളെ പോലും വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാൽ അന്ന് 43 സീറ്റുകളിൽ പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു.

Stories you may like

ജന്തർ മന്തറിലെ സമരങ്ങൾക്ക് പൂട്ടുവീഴുമോ? ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

എല്ലാ കേസുകളും റദ്ദാക്കാനാവില്ല ; ഇളവ് വിദ്യാർത്ഥികൾക്ക് മാത്രം ; സിജെപി പ്രതിഷേധത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം 

എന്നാൽ 1957ൽ ഒമ്പത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സിപിഐക്ക് സാധിച്ചു. 1962ൽ 14 സീറ്റുകൾ പാർട്ടി നേടി. 1967ലെ പിളർപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സിപിഐക്ക് 13 സീറ്റും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു.

പക്ഷേ 1969ൽ സിപിഐ 4 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ഒരു സീറ്റ് സിപിഎം നിലനിർത്തി. 1974ൽ വൻ കുതിപ്പ് നടത്തിയ സിപിഐ 16 സീറ്റുകളിൽ വിജയിച്ചപ്പോൾ സിപിഎം രണ്ടിടത്ത് വിജയിച്ചു.

1977ൽ സിപിഐക്ക് 9 സീറ്റും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. 1980ൽ വീണ്ടും സിപിഐ 7 സീറ്റിലേക്ക് വീണപ്പോൾ സിപിഎമ്മിന് സീറ്റൊന്നും ലഭിച്ചില്ല. 1985ൽ സിപിഎമ്മിന് രണ്ട് സീറ്റ് ലഭിച്ചപ്പോൾ ആറിടത്ത് സിപിഐ വിജയിച്ചു.

1989ൽ സിപിഐക്ക് 6 സീറ്റുകൾ നിലനിർത്താൻ സാധിച്ചപ്പോൾ സിപിഎമ്മും 2 സീറ്റുകളും നിലനിർത്തി. എന്നാൽ 1991ൽ സിപിഐയുടെ സീറ്റ് നാലായി കുറയുകയും സിപിഎം ഒരു സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.

1993ൽ സിപിഐ 3 സീറ്റിലേക്ക് ഇറങ്ങിയപ്പോൾ സിപിഎം ഒരു സീറ്റ് നിലനിർഥ്റ്റി. 1996ൽ സിപിഎമ്മിന് 4 സീറ്റുകൾ ലഭിച്ചു. എന്നാൽ സിപിഐ ഒരു സീറ്റിലേക്ക് വീണു. 2002ൽ സിപിഐക്ക് സീറ്റൊന്നും ലഭിച്ചില്ല. സിപിഎമ്മിന് 2 സീറ്റ് ലഭിച്ചു.

2007ലെ തെരഞ്ഞെടുപ്പിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും അക്കൗണ്ട് പൂട്ടി. പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അവർ തോറ്റുകൊണ്ടേയിരിക്കുന്നു.

ഇത്തവണ മത്സരിക്കാൻ സ്ഥാനാർത്ഥികളെ തേടി അലഞ്ഞ സിപിഎമ്മിന് മൂന്നിടത്ത് ആളെ നിർത്താൻ സാധിച്ചു. സലേംപൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി സതീഷ് കുമാർ ആറാം സ്ഥാനത്തെത്തി. ചക്കിയ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥി  ജനിനാഥ് എട്ടാം സ്ഥാനത്തും കൊറാവോ മണ്ഡലത്തിലെ സ്ഥാനാർത്ഥി ചിരഞ്ജുലാൽ 12ആം സ്ഥാനത്തുമാണ് എത്തിയത്.

കേരളത്തിലെ സാക്ഷരതയുടെയും വികസനത്തിന്റെയും പേരിൽ അന്യസംസ്ഥന രാഷ്ട്രീയ നേതൃത്വങ്ങളെ പരിഹസിക്കുന്ന സിപിഎമ്മും കോൺഗ്രസും ഉത്തർ പ്രദേശിൽ വികസനത്തിനും സാക്ഷരതയ്ക്കും വിപരീത അനുപാതത്തിൽ താഴേക്ക് പോകുന്ന ദയനീയമായ സ്ഥിതിയാണ് നിലവിലുള്ളത്.

Tags: cpicpimUttar Pradesh Elections
Share31TweetSendShare

Latest stories from this section

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

Discussion about this post

Latest News

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ജന്തർ മന്തറിലെ സമരങ്ങൾക്ക് പൂട്ടുവീഴുമോ? ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

എല്ലാ കേസുകളും റദ്ദാക്കാനാവില്ല ; ഇളവ് വിദ്യാർത്ഥികൾക്ക് മാത്രം ; സിജെപി പ്രതിഷേധത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം 

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

പടിഞ്ഞാറ് ഉദിക്കുന്ന സൂര്യന്‍;ഒരു ദിവസം തീരാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗ്രഹം;ഭൂമിയുടെ ഇരട്ട

പടിഞ്ഞാറ് ഉദിക്കുന്ന സൂര്യന്‍;ഒരു ദിവസം തീരാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗ്രഹം;ഭൂമിയുടെ ഇരട്ട

വേനലും മഴയും മഞ്ഞും മാറിമറിയുന്നതിന് പിന്നിൽ! ഭൂമി ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം ഇതാ!

വേനലും മഴയും മഞ്ഞും മാറിമറിയുന്നതിന് പിന്നിൽ! ഭൂമി ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം ഇതാ!

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് അപരാധമാണോ? വിഷയദാരിദ്ര്യം കൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും പുകമറ സൃഷ്ടിക്കുന്നു!’:കെ. മുരളിധരൻ

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies