ഡൽഹി: ഉത്തർ പ്രദേശിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. ഉത്തർ പ്രദേശിൽ ഗംഭീര വിജയത്തോടെ ഭരണത്തുടർച്ച നേടിയതിന് തൊട്ടുപിന്നാലെയാണ് യോഗിയുടെ ഡൽഹി സന്ദർശനം.
ഉത്തർ പ്രദേശിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചർച്ച നടത്തിയതായാണ് വിവരം. നേരത്തെ ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡുവിനെയും യോഗി ആദിത്യനാഥ് സന്ദർശിച്ചിരുന്നു.
ദ്വിദിന ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി യോഗി ആദിത്യനാഥ് കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
Discussion about this post