തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം പതിവാകുന്നതിനിടെ ഗുണ്ടകൾക്ക് സ്വാഗതമോതി സിപിഎം. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് പാർട്ടി അംഗത്വം നൽകി. തിരുവനന്തപുരം മലയിങ്കീഴ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വലിയതുറ ലോക്കൽ കമ്മിറ്റി മണപ്പുറം ബ്രാഞ്ചിലാണ് ഓം പ്രകാശിന് അംഗത്വം നൽകിയത്.
മാർച്ച് എട്ടാം തീയതി ചേർന്ന പാർട്ടി കമ്മിറ്റിയാണ് ഓം പ്രകാശിന് അംഗത്വം നൽകിയ തീരുമാനത്തിന് അംഗീകാരം നൽകിയത്. ഓം പ്രകാശിന് അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ലെന്ന പരസ്യ നിലപാട് നിലനിൽക്കെ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായിട്ടുള്ള ഒരു ഗുണ്ടയ്ക്ക് പാർട്ടി അംഗത്വം നൽകുന്നതിനെതിരെ ഉയർന്ന രൂക്ഷവിമർശനങ്ങളെ അടിച്ചൊതുക്കിയാണ് സിപിഎം ഓം പ്രകാശിന് അംഗത്വം നൽകിയിരിക്കുന്നത്.
2009ലെ കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് വധത്തോടെയാണ് ഓംപ്രകാശ് എന്ന ഗുണ്ടയ്ക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നത്. കൊല്ലപ്പെട്ട പോള്‍ ജോര്‍ജ്ജിനൊപ്പം കാറില്‍ ഓംപ്രകാശും മറ്റൊരു ഗൂണ്ടയായ പുത്തന്‍പാലം രാജേഷുമുണ്ടായിരുന്നുവെന്ന്പൊലീസ് കണ്ടെത്തിയിരുന്നു. ഗുണ്ടാ നിയമപ്രകാരം ഗുണ്ടാ ലിസ്റ്റില്‍പെടുത്തി ആറുമാസം ഓംപ്രകാശിനെ നേരത്തേ തടവിലാക്കിയിരുന്നു.
Discussion about this post