ഡൽഹി: നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹർഷാരവങ്ങളോടെ എതിരേറ്റ് ഭരണപക്ഷം. ‘മോദി… മോദി‘ വിളികളോടെയാണ് ഭരണപക്ഷ എം പിമാർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.
പ്രധാനമന്ത്രി തന്റെ സീറ്റിൽ ഇരിക്കുന്നത് വരെ എം പിമാർ ആരവം തുടർന്നു. ലോക്സഭാ സ്പീക്കർ ഓം ബിർള പുഞ്ചിരിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.
Prime Minister Narendra Modi welcomed by the BJP MPs in Lok Sabha, amid chants of "Modi, Modi", following the party's victory in assembly elections in Goa, Manipur, Uttarakhand, and Uttar Pradesh. pic.twitter.com/IZuF36mDNB
— ANI (@ANI) March 14, 2022
ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയമാണ് ബിജെപി നേടിയത്. എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
Discussion about this post