നാലു സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടി മന്ത്രിസഭ രൂപവത്കരിക്കുന്ന ബിജെപിക്ക് അടുത്ത 25 വര്‍ഷത്തെ പ്ലാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024-ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിസഭകള്‍ രൂപവത്കരിക്കാനാണ് പ്രധാന നിര്‍ദേശം. എസ്സി, എസ്ടി, ഒബിസി തുടങ്ങിയ വിവിധ ജാതി, മത വിഭാഗങ്ങള്‍, യുവാക്കള്‍, വനിതകള്‍, വിദ്യാസമ്പന്നര്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കിയാകും മന്ത്രിസഭകള്‍ അധികാരമേല്‍ക്കുക. അടുത്ത 25 വര്‍ഷം രാജ്യത്തിനും ബിജെപിക്ക് നേതൃത്വം നല്കുന്നതില് യുവജനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് നരേന്ദ്രമോദി ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ മണ്ഡലപരിധിയില്‍ പാര്‍ട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന നൂറു പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി എംപിമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്കി.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ മന്ത്രിസഭ രൂപവത്കരിക്കാനായി നിരവധി യോഗങ്ങളാണ് നരേന്ദ്രമോദിയും ഇതര മുതിര്‍ന്ന ബിജെപി നേതാക്കളും ചേര്‍ന്നിരിക്കുന്നത്.
യുപിയില്‍ 20 പുതിയ മന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. മുന്‍ ഉപമുഖ്യമന്ത്രി കേശവ് മൗര്യയടക്കം 11 മന്ത്രിമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. നാലുപേര്‍ പാര്‍ട്ടി മാറുകയും ചെയ്തു. ഇത് 15 പുതിയ ആളുകള്‍ക്ക് മന്ത്രിപദത്തിലെത്താന്‍ വഴിയൊരുക്കും. ചില മന്ത്രിമാരെ മോശം പ്രകടനം മൂലം പുറത്താക്കാനും ഇടയുണ്ട്. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ പദവി രാജിവെച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ ബാബിരാനി മൗര്യക്ക് പ്രധാന പദവി നല്‍കാനിടയുണ്ട്. മുന്‍ ഉദ്യോഗസ്ഥരായ എസ്കെ ശര്‍മ, അസിം അരുണ്‍, രാജേശ്വര് സിങ് എന്നിവര്‍ മന്ത്രിമാരായേക്കും. അപ്രതീക്ഷിതമായി ബിജെപി നേട്ടം കൊയ്ത പടിഞ്ഞാറന്‍ യുപിയില്‍ നിന്ന് പുതിയ മന്ത്രിമാരുണ്ടായേക്കും.
Discussion about this post