മുംബൈ: വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്‘ എന്ന ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. ചിത്രം രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ 175 കോടിക്ക് അടുത്താണ് കളക്ഷൻ.
ആദ്യ ദിനം 3.55 കോടി രൂപയായിരുന്നു കശ്മീർ ഫയൽസിന്റെ കളക്ഷൻ. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയിൽ 8.50 കോടിയായി കളക്ഷൻ ഉയർന്നു. ആദ്യ ഞായറാഴ്ച 15.10 കോടി കളക്ഷൻ നേടിയ ചിത്രം തിങ്കളാഴ്ച 15.05 കോടി രൂപയും നേടി.
ആദ്യ ചൊവ്വാഴ്ച 18 കോടി രൂപയായിരുന്നു ചിത്രം നേടിയ കളക്ഷൻ. ഇതോടെ ചിത്രത്തിന്റെ ആകെ കളക്ഷൻ 60.20 കോടിയായി ഉയർന്നിരുന്നു. ബുധനാഴ്ച 19.05 കോടി, വ്യാഴാഴ്ച 18.05 കോടി, രണ്ടാം വെള്ളിയാഴ്ച 19.15 കോടി, രണ്ടാം ശനിയാഴ്ച 24.80 കോടി, രണ്ടാം ഞായറാഴ്ച 26.20 കോടി എന്നിങ്ങനെ ചിത്രത്തിന്റെ കളക്ഷൻ പിന്നെയും ഉയർന്നു.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘ദി കശ്മീരി ഫയൽസ്‘ ഇതു വരെ 167.45 കോടി രൂപ കളക്ട് ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.
Discussion about this post