തൃശൂർ: മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തിയ ഏഴ് വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും മകൻ ആകർഷാണ് മരിച്ചത്. വലപ്പാട് ജി ഡി എം എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആകർഷ്.
രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അസ്വസ്ഥത കൂടിയതോടെ ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റെന്ന് തിരിച്ചറിഞ്ഞത്.












