തൃശൂർ: വിവാഹം കഴിഞ്ഞ് പിറ്റെ ദിവസം മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരൻ്റെ മകൻ ധീരജ് (37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ധീരജിന്റെ വിവാഹം. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെ ആണ് ധീരജ് വിവാഹം കഴിച്ചത്. തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും ധീരജ് യാത്ര പറഞ്ഞ് ഇറങ്ങിയതാണ്. സ്കൂട്ടറിൽ പോയ ഇയാൾ വൈകീട്ടും വീട്ടിലെത്തിയിട്ടില്ല.
ഇതേ തുടർന്ന് ബന്ധുക്കൾ പോലിസില് പരാതി നൽകി. പരാതിയിൽ ഒല്ലൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ചൊവാഴ്ച്ച ചേറ്റുവ കായലിൽ രാവിലെ 10.15 മണിയോടെ മൽസ്യ തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കൂടുങ്ങിയത്. മുതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.











