കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. രഞ്ജിത്തിന്റെ മുഖത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്ത് ഓഫീസ് പുതുക്കി പണിയുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഗ്രീന്‍ നെറ്റ് വലിച്ചു കെട്ടിയിരുന്നു. ഇതിനകത്താണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post