ഭോപ്പാല്‍: യുപി തെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കുമെന്ന് വ്യവസായിയും അവരുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര പറഞ്ഞു.
ജനം ആവശ്യപ്പെടുകയാണെങ്കില് രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. രാഷ്ട്രീയം ജനസേവനത്തിന് ഉചിതമായ മാര്‍ഗമാണ്. തനിക്ക് രാഷ്ട്രീവും വഴങ്ങുമെന്നും വദ്ര കൂട്ടിച്ചേര്‍ത്തു.
ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ഞായറാഴ്ച പ്രാദേശിക യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.
Discussion about this post