കൊൽക്കത്ത: ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃണമൂൾ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. പശ്ചിമ മേദിനിപൂരിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗം അവിജിത്ത് മൊണ്ഡൽ ആണ് അറസ്റ്റിലായത്.
പിംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഹോദരിയുടെ വീട്ടിൽ വെച്ചാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായത്. പാത്രം കഴുകാൻ കുളത്തിൽ പോയപ്പോഴായിരുന്നു സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ യുവതി അടുത്ത ദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് തൃണമൂൽ നേതാവിനെതിരെ കുടുംബം പരാതി നൽകി. തുടർന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അവിജിത്ത് മൊണ്ഡൽ നിലവിൽ റിമാൻഡിലാണ്. ഹംസ്ഘലിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തൃണമൂൽ നേതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പുതിയ കേസ് ഉണ്ടായിരിക്കുന്നത്.












