പാലക്കാട്: ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാലക്കാടുണ്ടായത് ആലപ്പുഴയുടെ ആവര്‍ത്തനമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. കൊലപാതക പരമ്പര ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അക്രമങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നില്‍ പോലീസ് മുട്ടുമടക്കിയിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എന്ത് കൊണ്ട് സംസ്ഥാനം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post