ഡൽഹി: ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നേരെ വ്യാപക അതിക്രമങ്ങൾ. മുസ്ലീം ഭൂരിപക്ഷ മേഖലയായ ജഹാംഗിർപുരിൽ അക്രമികൾ ഘോഷയാത്ര തടഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവരെ കലാപകാരികൾ ആക്രമിച്ചു.
കുറുവടികളും മാരകായുധങ്ങളും ബേസ്ബോൾ ബാറ്റുകളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം ഘോഷയാത്രക്ക് ഒപ്പം കൊണ്ടു പോയ പശുക്കളെയും കിടാങ്ങളെയും അക്രമികൾ വെറുതെ വിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അള്ളാഹു അക്ബർ വിളികളുമായി മാരകായുധങ്ങളേന്തിയ അക്രമികൾ ഘോഷയാത്രക്ക് നേരെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പുറത്തു വിട്ടു. ഝാർഖണ്ഡിലെയും ഉത്തർ പ്രദേശിലെയും ഉൾനാടൻ മേഖലകളിൽ സമാനമായ അക്രമങ്ങൾ അരങ്ങേറിയതായി റിപ്പോർട്ട് ഉണ്ട്.
A mob brandishing swords, pelting stones, chanting Nara e Takbeer confronts a Hanuman Yatra procession – this isn’t from a sleepy town in Jharkhand or from the interiors of MP; this is a scene from the heart of the capital of the Republic of India. HEART. pic.twitter.com/4OaKhSSs15
— Anand Ranganathan (@ARanganathan72) April 16, 2022
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടു. അദ്ദേഹം കഴിഞ്ഞ രാത്രിയിൽ തന്നെ ഡൽഹി പൊലീസ് ഉന്നതരെ ടെലിഫോണിൽ ബന്ധപ്പെട്ടു എന്നാണ് വിവരം. കർശന നടപടികൾ സ്വീകരിക്കാനാണ് അമിത് ഷാ പൊലീസിന് നിർദേശം നൽകിയത്. തുടർന്ന് കലാപവുമായി ബന്ധപ്പെട്ട് 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ് ഇവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞയാഴ്ച രാമനവമി ആഘോഷങ്ങൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. മധ്യപ്രദേശിൽ അക്രമം നടത്തി ഒളിവിൽ പോയവരുടെ വീടുകൾ സർക്കാർ ഇടിച്ചു നിരത്തിയിരുന്നു. രാജസ്ഥാനിലെ കരൗളിയിൽ രാമനവമി ആഘോഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾ വർഗീയ കലാപത്തിലേക്ക് നയിച്ചിരുന്നു.
Discussion about this post