ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെറുപ്പിന്റെ വിത്തുവിതയ്ക്കുകയാണെന്ന് ബിജെപി. ഡല്‍ഹിയിലും മധ്യപ്രദേശിലും മറ്റും ബുള്‍ഡോസര്‍ ഉപയോഗിച്ചു കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നതു സംബന്ധിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പ്രതിഛായ നശിപ്പിക്കുന്നതാണെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
അഴിമതിയും കലാപങ്ങളുമായി ബന്ധപ്പെട്ട ചരിത്രവുമുള്ളവരില്‍ നിന്നു പ്രതീക്ഷിക്കാവുന്ന പ്രതികരണമാണ് രാഹുലിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളാണു ബിജെപി തകര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
Discussion about this post