ബംഗളൂരു: കര്‍ണാടകയിൽ മാണ്ഡ്യ എം പിയും നടിയുമായ സുമലത അംബരീഷ് ബിജെപിയിലേക്ക്. സുമലത ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സുമലത അടക്കം നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് കര്‍ണാടക മന്ത്രി ആര്‍ അശോക പറഞ്ഞു.
അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശത്തിനിടെ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി കര്‍ണാടക നേതൃത്വം പ്രതികരിച്ചു.
ജെഡിഎസ് കോട്ടയായിരുന്ന മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത തോല്‍പിച്ചത്.
നിഖില്‍ കുമാരസ്വാമിയെ 1,25,876 വോട്ടുകള്‍ക്കാണ് സുമലത പരാജയപ്പെടുത്തിയത്.
Discussion about this post