മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വര്‍ണവുമായി ദമ്പതിമാര്‍ കസ്റ്റംസ് പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വര്‍ണവുമായി പിടിയിലായത്. അബ്ദുസമദില്‍ നിന്നും 3672 ഗ്രാം സ്വര്‍ണവും സഫ്നയില് നിന്നും 3642 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്തിയത്. ദുബൈയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇന്നലെയും കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു. ആറ് കിലോ സ്വര്‍ണവുമായി ആറ് യാത്രികരാണ് ഇന്നലെ കരിപ്പൂരില്‍ പിടിയിലായത്.
Discussion about this post