നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന കേസില്‍ നിയമോപദേശം തേടി താരസംഘടനയായ അമ്മ. സംഭവത്തില്‍ വിജയ് ബാബുവിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. ‘അമ്മ’യുടെ അവെയ്ലബിള് എക്സിക്യൂട്ടീവ് യോഗം ഉടന്‍ ചേര്‍ന്നേക്കും.
‘അമ്മ’ എക്സിക്യൂട്ടീവ് അംഗം കൂടിയായ വിജയ് ബാബുവിന്റെ വിശദീകരണം യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിയമോപദേശം തേടിയതിനൊപ്പം സംഘടനയുടെ ഇന്റേണല്‍ കമ്മിറ്റിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശവും റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.
Discussion about this post