ഡല്‍ഹി: കാശി, മഥുര വിഷയങ്ങളില്‍ തര്‍ക്കിക്കാന്‍ ഒന്നുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി. കാശി വിശ്വനാഥ ക്ഷേത്രത്തിലെയും മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലെയും തെളിവുകള്‍ അവര്‍ക്കായി സ്വയം സംസാരിക്കുന്നുണ്ടെന്നും ഉമാഭാരതി വ്യക്തമാക്കി.
‘പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. കാശി നഗരം ശിവന്റെ ത്രിശൂലത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള ക്ഷേത്രമാകട്ടെ, വളരെ ശ്രേഷ്ഠവും. ഇവിടെ ഒരു ചോദ്യം തന്നെ ഉദിക്കുന്നില്ല’ ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ ഉമാഭാരതി പറഞ്ഞു. കാശി, മഥുര എന്നീ ക്ഷേത്രങ്ങള്‍ കാണുമ്പോള്‍ തന്നെ ഒരു വിശ്വാസിയുടെ മനസ്സില്‍ വേദനയുളവാകുമെന്നും അവര്‍ വെളിപ്പെടുത്തി.
കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേയെക്കുറിച്ച് ചോദിച്ചപ്പോള്‍, വിഷയം കോടതിയിലായതിനാല്‍ താന്‍ അതേപ്പറ്റി സംസാരിക്കുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. 1991-ലെ ആരാധനാലയ നിയമം, കോണ്‍ഗ്രസ് സ്വന്തം ഇഷ്ടപ്രകാരം കൊണ്ടു വന്നതാണെന്നും, അന്നും ഇന്നും താന്‍ ആ നിയമത്തെ എതിര്‍ക്കുന്നുവെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.
Discussion about this post