തിരുവനന്തപുരം അനന്തപുരിയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പൊലീസീന്റെ നടപടി.
ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പിസി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഹാജരാവുകയായിരുന്നു. നിയമത്തിന് വഴങ്ങുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ജോര്‍ജിന്റെ പ്രതികരണം. പിന്നീട് ജോര്‍ജിനെ പൊലീസ് കസ്റ്റഡിലെടുത്ത് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും മാറ്റി. സ്റ്റേഷന് പരിസരത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജോര്‍ജിനെ മാറ്റിയത്. എറണാകുളം എആര്‍ ക്യാമ്പിലേക്കാണ് ജോര്‍ജിനെ മാറ്റിയത്. നടപടിയില്‍ അപ്പീല്‍ പോകുമെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
ജോര്‍ജിനു പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെത്തിയിരുന്നു. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.
Discussion about this post