ഡല്‍ഹി: വാര്‍ത്താ മാധ്യമങ്ങള്‍ ഇന്ന് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണെന്നും വാര്‍ത്താ വിതരണത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ 5ജി സാങ്കേതികവിദ്യ സജ്ജമാണെന്നും കേന്ദ്ര വിവരസാങ്കേതിക വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പതിനേഴാമത് ഏഷ്യാ മീഡിയ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ത്താ മാധ്യമങ്ങള്‍ ദ്രുതഗതിയിലുള്ള നവീകരണത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മൊബൈലുകളിലൂടെ സാധ്യമായ ഇന്‍റര്‍നെറ്റ് വളര്‍ച്ച മാധ്യമ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. 5ജി സാങ്കേതിക വിദ്യ വഴി വാര്‍ത്താഉള്ളടക്കങ്ങളുടെ ഗുണനിലവാരം വര്‍ധിക്കുന്നത് ഉപയോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ നികത്താനും വ്യക്തമായ സന്ദേശങ്ങള്‍ നല്‍കാനും മാധ്യമങ്ങള്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. സാങ്കേതിക പുരോഗതി എന്തുതന്നെയായാലും വാര്‍ത്താ ഉള്ളടക്കത്തിന്റെ ആധികാരികത എപ്പോഴും കാതലായി നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യസന്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. ഇന്ത്യയുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാനമന്ത്രി നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന് കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുനരുദ്ധാരണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ യജ്ഞത്തിന്‍റെ ഭാഗമായി വിവിധ ഭാഷകളിലായി 2200ലധികം സിനിമകള്‍ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുമെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post