മുംബൈ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നടത്തുന്ന ചര്‍ച്ചകളില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ ബി.സി.സി.ഐ മുംബൈ ആസ്ഥാനത്തേക്ക് തള്ളിക്കയറി. 50 ഓളം ശിവസേനാപ്രവര്‍ത്തകരാണ് പോലീസുമായി ഏറ്റുമുട്ടിയ ശേഷം ഓഫീസിനുള്ളില്‍ പ്രവേശിച്ചത്.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ബന്ധവും പാടില്ലെന്ന് ശിവസേന ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇരു ബോര്‍ഡുകളും ചര്‍ച്ചകള്‍ നടത്തുന്നു എന്നാരോപിച്ചായിരുന്നു ശിവസേനയുടെ പ്രതിഷേധം.
പാകിസ്ഥനുമായുള്ള പരമ്പര പുന:രാരംഭിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ശിവസേന. ശശാങ്ക് മനോഹറിനും ഷെഹരിയാന്‍ ഖാനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് ശിവസേന പ്രകടനം എത്തിയത്. ‘ഷഹരിയാന്‍ ഖാന്‍ തിരിച്ചുപോവുക’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു.
ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് നടക്കേണ്ട ബി.സി.സി.ഐ-പി.സി.ബി ചര്‍ച്ച താല്‍ക്കാലികമായി മാറ്റിവെച്ചു. സൗകര്യപ്രദമായ മറ്റെവിടെയെങ്കിലും ഇന്നുതന്നെ ചര്‍ച്ച നടത്താനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം
ഗുലാം അലിയുടെ കച്ചേരി, പാക് മുന്‍ മന്ത്രിയുടെ പുസ്തകപ്രകാശന ചടങ്ങ് എന്നിവയ്‌ക്കെതിരെ ശിവസേന പ്രതിഷേധം അറിയിച്ചിരുന്നു. ഗുലാം അലിയുടെ കച്ചേരി റദ്ദാക്കിയിരുന്നു.
Discussion about this post