പതാക കാല് കൊണ്ട് ചവിട്ടി ആക്ഷേപിച്ചുവെന്ന് പോലിസ്
രാജ്കോട്ട്: ഗുജറാത്തിലെ സംവരണ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ ദേശീയ പതാകയെ അപമാനിച്ചുവെന്ന് കേസ്. കഴിഞ്ഞ ദിവസം രാജ് കോട്ട് ഏകദിനം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഹാര്‍ദികിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഹാര്‍ദിക് ദേശീയ പതാക കാലുകൊണ്ട് ചവിട്ടിുകയായിരുന്നു. ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന ഹാര്‍ദിക്കിനെതിരെ കേസെടുത്തതായി രാജ്കോട്ട് പൊലീസ് അറിയിച്ചു. ഇന്നലെ ക്രിക്കറ്റ് മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഹര്‍ദിക് പട്ടേലിനെ വേദിക്ക് അഞ്ചു കിലോമീറ്റര്‍ അകലെവച്ചു തന്നെ പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നേരത്തെ ഒളിച്ചോടാതെ പൊലീസുകാരെ കൊലചെയ്യൂ എന്ന പരാമര്‍ശം അടങ്ങിയ ഹാര്‍ദികിന്റെ വീഡീയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടി ഹാര്‍ദികിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പോലീസുകാരെ കൊല്ലാന്‍ ആഹ്വാനം ചെയ്തതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പട്ടേല്‍ സമുദായത്തിന് വേണ്ടി രണ്ടോ മൂന്നോ പോലീസുകാരെ കൊന്നാലും കുഴപ്പമില്ല, ആരും ആത്മഹത്യ ചെയ്യരുതെന്നായിരുന്നു ഹാര്‍ദിക്കിന്റെ ആഹ്വാനം.
സംവരണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പോലീസ് മേധാവിക്ക് കത്തെഴുതിയ വിപുല്‍ ദേശായി എന്ന യുവാവിനോടായിരുന്നു ഹാര്‍ദിക്കിന്റെ ഉപദേശം. വിപുല്‍ ദേശായിയുടെ വീട് സന്ദര്‍ശിക്കവെയാണ് ഹാര്‍ദിക് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ പാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
എന്നാല്‍ താന്‍ പൊലീസുകാരെ കൊല്ലണമെന്നല്ല ഉദ്ദേശിച്ചതെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പട്ടേല്‍ യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് വേണ്ടി പറഞ്ഞ വാക്കുകളായിരുന്നുവെന്നും ഹാര്‍ദിക് വ്യക്തമാക്കി. വിഡിയോ ദൃശ്യം വ്യാജമാണെന്നും ഹാര്‍ദിക് പറഞ്ഞു.
ഹാര്‍ദിക് പട്ടേല്‍ നിലവില്‍ രാജ്കോട്ടില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് മല്‍സരത്തിനിടെ പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ പട്ടേലിനെ സ്റ്റേഡിയത്തിനടുത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post