പാലക്കാട്: കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരടക്കം നാല് പേർ വിജിലൻസ് പിടിയിൽ. രണ്ട് റവന്യൂ ഉദ്യോഗസ്ഥരും വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരിൽ ഉണ്ട്. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കടമ്പഴിപ്പുറത്ത് വെട്ടേക്കര എന്ന സ്ഥലത്ത് കോങ്ങാട് സ്വദേശി ഭഗീരഥന്റെ 12 ഏക്കർ ഭൂമി പെട്ടെന്ന് അളന്നു തിട്ടപ്പെടുത്താനാണ് പ്രതികൾ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ കൈക്കൂലി നൽകാൻ തയ്യാറായില്ല, പകരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്റെ നിർദേശപ്രകരം നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Discussion about this post