മധ്യപ്രദേശിൽ മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞ് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമാ ഭാരതി. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞതെന്ന് ഉമാ ഭാരതി പറഞ്ഞു. മധ്യപ്രദേശിലെ നിവാരി ജില്ലയിലാണ് മദ്യശാലയ്ക്ക് നേരെയാണ് ഉമാ ഭാരതി ചാണകമെറിഞ്ഞത്.
സമ്പൂർണ മദ്യനിരോധനം ശക്തമാക്കണമെന്നും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മദ്യനിരോധനം വേണമെന്നാണ് ഉമാ ഭാരതി ആവശ്യപ്പെട്ടത്.
സംഭവത്തിന് പിന്നാലെ, അനുമതി ലഭിച്ച സ്ഥലത്തല്ല മദ്യശാല പ്രവര്‍ത്തിക്കുന്നതെന്നും പുണ്യനഗരമായ ഓര്‍ഛയില്‍ ഇത്തരമൊരു മദ്യശാല തുറന്നത് കുറ്റകരമാണെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു. അയോധ്യയോളം പുണ്യമായാണ് ഈ ഭൂമിയെ കാണുന്നത്. അതുകൊണ്ടാണ് മദ്യശാലയ്ക്ക് നേരേ ചാണകം എറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
Discussion about this post