ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. ( gst meeting today )
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അധ്യക്ഷൻ. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ മാസം നിറുത്താനിരിക്കെ നികുതി പരിഷ്‌കരണ കമ്മിറ്റി റിപ്പോർട്ടിന് ഏറെ പ്രധാന്യമുണ്ട്.
സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശകൾക്കാവും കമ്മിറ്റി മുൻഗണന നൽകുകയെന്നാണ് സൂചന. എന്നാൽ ഇതുമൂലം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
Discussion about this post