മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാരിലെ പ്രതിസന്ധി തുടരുന്നു. ഒരു മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേരും. ഉപമുഖ്യമന്ത്രി പദം നല്‍കി മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ അനുനയിപ്പിക്കാനുള്ള ശ്രമം പാളിയ സാഹചര്യത്തിലാണ് ഇത്.
ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍ സംബന്ധിച്ച് അഗാഡി സഖ്യ നേതാക്കള്‍ക്കിടയില്‍ ആശയ വിനിമയം തുടരുകയാണ്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ സൂറത്തില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് തിരിച്ചു.
വിമത ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎല്‍എമാരെയും ശിവസേന മുംബൈയിലെ റിസോട്ടിലേക്ക് മാറ്റി. ഒമ്പത് മണിക്ക് എന്‍സിപി – എം എല്‍ എമാരുടെ യോഗം ശരദ്പവാര്‍ വിളിച്ചിട്ടുണ്ട്. ഷിന്‍ഡെ അടക്കമുള്ള വിമത എം എല്‍ എ മാരുമായി എം എല്‍ എ സഞ്ജയ് കുട്ടെ വഴിയാണ് ബി ജെ പി ചര്‍ച്ച നടത്തുന്നത്.
Discussion about this post