കണ്ണൂര്‍: പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13-ന് രാത്രിയാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു സംഭവം.
പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി ഇന്നലെ കസ്റ്റഡിയിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി.
Discussion about this post