ഡല്‍ഹി: ഉദയ്പൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് അന്താരാഷ്ട്ര ഭീകര ബന്ധമെന്ന് സംശയമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. അന്വേഷണത്തിന് എന്‍ഐഎക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ രാജ്യത്തിനകത്തോ പുറത്തോ ഉള്ള സംഘടനകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെങ്കില്‍ അത് കൃത്യമായി അന്വേഷിച്ച് കണ്ടെത്തണമെന്നാണ് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
താലിബാന്‍ മോഡല്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഭ്യന്തര സെക്രട്ടറിയുമായി അടിയന്തിര യോഗം ചേര്‍ന്നിരുന്നു. കൊലപാതകത്തില്‍ വിദേശ ഭീകര ബന്ധം സംശയിക്കപ്പെട്ട പശ്ചാത്തലത്തില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്നി ഇസ്ലാമിക സംഘടനയായ ദവാത്തെ ഇസ്ലാമിയുമായി കൊലപാതകികള്‍ക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. പാക് ഭീകര സംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംഘടനയാണ് ഇത്.
കനയ്യ ലാലിനെ കൊലപ്പെടുത്തി വീഡിയോകള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച ശേഷം അജ്‌മേര്‍ ഷരീഫിലെ ആരാധനാലയത്തിന് മുന്നില്‍ നിന്ന് അടുത്ത വീഡിയോ ചിത്രീകരിക്കാന്‍ പോകുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
Discussion about this post