ഭുവനേശ്വര്‍: പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. കൊവിഡ് മഹാമാരിക്കു ശേഷം ആരംഭിച്ച രഥയാത്ര വന്‍ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്.
‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’ ആശംസാ സന്ദേശമായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പുരിക്ഷേത്രത്തിന് വലംവെച്ചുകൊണ്ട് മൂന്ന് പടുകൂറ്റന്‍ രഥങ്ങളാണ് ഭക്തജനങ്ങളുടെ സഹായത്താല്‍ നീങ്ങുന്നത്. ഭഗവാന്‍ ജഗന്നാഥന്‍, ദേവി സുഭദ്ര, ഭഗവാന്‍ ബലഭദ്രന്‍ എന്നിവരുടെ വിഗ്രഹങ്ങളാണ് രഥത്തിലുള്ളത്.
Discussion about this post