ടെഹ്‌റാൻ: തെക്കൻ ഇറാനിൽ ശക്തമായി ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ മൂന്ന് പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. ഭൂചലനത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
യുഎഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. യുഎഇയിൽ നിന്നും ഭൂചലനം അനുഭവപ്പെട്ട മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 3.25 ഓടെയാണ് വീണ്ടും ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
പുലർച്ചെ 2.43 നും 3.13 നും റിക്ടർ സ്കെയിലിൽ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ ഉണ്ടായതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം ജൂണിൽ അഫ്ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1000 പേർ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.











