Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

by Brave India Desk
Sep 8, 2026, 04:14 pm IST
in International
Share on Facebook
Tweet
WhatsAppTelegram

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭീതിജനകമായ നിഴലിൽ സൗദി അറേബ്യയ്ക്കുനേരെ യെമനിലെ ഹൂതി വിമതരുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം. പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രൊഡക്ഷൻ പ്ലാന്റുകൾ, അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് ഖാലിദ് എയർബേസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച ഹൂതികൾ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് സൗദിയുടെ തെക്കൻ നഗരങ്ങളായ അബ്ഹ, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലുണ്ടായ മിന്നലാക്രമണത്തിൽ 73-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും പ്രമുഖ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ വൻ തീപിടുത്തമുണ്ടാകുകയും ചെയ്തു. ഇതോടെ പ്രമുഖ ഊർജ്ജ നിലയങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Stories you may like

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

പുടിൻ ഇന്ത്യയിലേക്ക് ; സെപ്റ്റംബർ 12, 13 തീയതികളിൽ സന്ദർശനം സ്ഥിരീകരിച്ച് ക്രെംലിൻ ; മോദിയുമായി പ്രത്യേക ഉഭയകക്ഷി ചർച്ച

സൗദിയുടെ ആകാശസുരക്ഷയെപ്പോലും ആശങ്കയിലാക്കിയ ഈ കടുത്ത അക്രമ സംഭവങ്ങളേക്കാൾ ലോകരാജ്യങ്ങളെ അതിശയിപ്പിച്ചത് ‘മക്ക പ്രതിരോധ കരാർ’ ഒപ്പുവെച്ച പങ്കാളി രാജ്യങ്ങളുടെ വിചിത്രമായ മൗനമാണ്. സഖ്യകക്ഷികളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന (An attack against one is an attack against all) വ്യവസ്ഥയോടെ പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് ഓഗസ്റ്റ് ഏഴിനാണ് ചരിത്രപരമായ മക്ക പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. പാശ്ചാത്യ സൈനിക സഖ്യമായ ‘നാറ്റോ’യുടെ (NATO) അഞ്ചാം വകുപ്പിന് സമാനമായി രൂപീകരിച്ച ഈ കരാറിനെ ‘ഇസ്ലാമിക് നാറ്റോ’ എന്നാണ് ആഗോള പ്രതിരോധ വിദഗ്ദ്ധർ വിശേഷിപ്പിച്ചത്.

എന്നാൽ കരാർ പ്രാബല്യത്തിൽ വന്ന് കൃത്യം ഒരു മാസം തികയുമ്പോൾ സൗദിയുടെ എണ്ണ മേഖലയും നഗരങ്ങളും ഹൂതി ആക്രമണത്തിൽ പുകഞ്ഞിട്ടും സഖ്യകക്ഷികളായ പാകിസ്ഥാനും തുർക്കിയും വിരലനക്കിയിട്ടില്ല. റിയാദിൽ വൻ നാശനഷ്ടങ്ങൾ വിതച്ച ഈ ആക്രമണത്തെ ഔദ്യോഗികമായി അപലപിക്കാൻ പോലും ഇസ്ലാമാബാദോ അങ്കാറയോ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കൻ പ്രതിരോധ പങ്കാളിത്തത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഗൾഫ് രാഷ്ട്രമായ സൗദി, പാകിസ്ഥാനുമായും തുർക്കിയുമായും ഇത്തരം ഒരു സംയുക്ത സൈനിക സഖ്യത്തിന് രൂപം നൽകിയത്. മുൻപും റിയാദിൽ സമാന കരാർ നിലനിൽക്കെ ഇറാൻ ആക്രമണം നടത്തിയപ്പോൾ പാകിസ്ഥാൻ പിൻവാങ്ങിയിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കനക്കുമ്പോൾ, കടലാസിലൊതുങ്ങിയ ‘മക്ക കരാറിന്റെ’ വിശ്വസനീയതയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഇസ്ലാമിക് നാറ്റോ’യുടെ ഭാവി തന്നെയാണ് ഇപ്പോൾ ചോദ്യചിഹ്നമാകുന്നത്.

Tags: Houthis bomb Saudi energy sitesMecca PactIslamic NATO' failed
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

‘ഇന്ത്യ പാവപ്പെട്ട രാജ്യമായിരുന്നില്ല, പാവപ്പെട്ടതാക്കപ്പെട്ടതാണ്!’; പാശ്ചാത്യൻ നിലപാടുകളെ കടന്നാക്രമിച്ച് അമേരിക്കൻ യുവതി; വീഡിയോ വൈറൽ!

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

Latest News

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies