ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരയുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കണമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. പരാമര്‍ശം ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും. അതിന് ശേഷം രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. വിഷയത്തെ ഗൗരവമായാണ് രാജ്ഭവന് കാണുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം സജി ചെറിയാന് ഭരണഘടനയെയും ഭരണഘടനാ ശില്പികളെയും അവഹേളിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രി രാജി വെക്കണം. അല്ലെങ്കില്‍ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിവാദ പരാമര്‍ശം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു.
പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഞായറാഴ്ച നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമൊക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന് പറഞ്ഞത്.
Discussion about this post