ന്യൂഡൽഹി: സംവിധായിക ലീന മണിമേഘലയെ ന്യായീകരിച്ച് വിവാദ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. മാംസവും മദ്യവും കഴിക്കുന്ന ദേവതയായാണ് താൻ മാ കാളിയെ കാണുന്നതെന്നാണ് മഹുവ മൊയ്ത്രയുടെ പ്രസ്താവന.
കാളി ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ച ലീന മണിമേഘലയുടെ സിനിമാ പോസ്റ്റർ വിവാദത്തിൽ മറുപടി പറയുകയായിരുന്നു മഹുവ.ഒരു ടിവി പരിപാടിക്കിടെയായിരുന്നു മൊയ്ത്രയുടെ പ്രസ്താവന.
ഓരോരുത്തർക്കും അവരുടേതായ രീതിയിൽ ദേവതകളെ കാണാനും ആരാധിക്കാനും അവകാശമുണ്ട്. മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ വിമർശനങ്ങളെ അനുകൂലിക്കുന്നുവെന്നും തൃണമൂൽ എംപി പറഞ്ഞു.
സിക്കിമിലും ഭൂട്ടാനിലും ആളുകൾ മദ്യവും മറ്റും ദേവന്മാർക്ക് സമർപ്പിക്കുന്നു. അതേസമയം, യുപി പോലുള്ള സംസ്ഥാനങ്ങളിൽ മദ്യം പ്രസാദമായി നൽകുന്നതിനെ കുറിച്ച് പറഞ്ഞാൽ അത് ദൈവനിന്ദയ്ക്ക് തുല്യമാകും, മോയിത്ര പറഞ്ഞു. ഒരു ഹിന്ദു ആയതിനാൽ, മാ കാളിയെ ഒരു നോൺ വെജിറ്റേറിയനും മദ്യം സ്വീകരിക്കുന്ന ദേവതയുമായി ആണ് ഞാൻ കാണുന്നത്. താരാപീഠത്തിന് സമീപം നിരവധി സാധുക്കൾ പുകവലിക്കുമെന്നും മോയിത്ര പറഞ്ഞു. അവർ അങ്ങനെ തന്നെയാണ് ദേവിയെ കാണുന്നതും ആരാധിക്കുന്നതും.
സംവിധായിക ലീന മണിമേഖലാ പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു. യുപിയിലും ഡൽഹിയിലും ലീന മണിമേഘലയ്ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.











