Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

 വിമാനത്തിൽ വലിയ  ദ്വാരം: എമിറേറ്റ്സ് ഫ്ലൈറ്റ് പറന്നത് പതിനാല് മണിക്കൂർ : പരാതിയുമായി യാത്രക്കാർ

by Brave India Desk
Jul 6, 2022, 06:27 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ദുബായ്; ദുബായിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ് ബെയിനിലേക്ക് പറന്നുയർന്ന എമിറേറ്റസ് വിമാനം എയർബസ് എ 380 ദ്വാരവുമായി പറന്നത്  പതിനാല് മണിക്കൂർ. വിമാനത്തിൻറെ ഇടതുവശത്തെ  ചിറകിനടുത്ത്  വെളിയിലെ പാനലിലാണ് വലിയ ദ്വാരം കാണപ്പെട്ടത് . ഓസ്ട്രേലിയയിലെത്തി യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാത്രമാണ് ഈ ദ്വാരം ശ്രദ്ധയിൽപ്പെട്ടത്.  ദുബായിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ് ബെയിനിലേക്ക് യാത്ര തിരിച്ച എമിറേറ്റ്സ് ഇ കെ 430 എന്ന വിമാനത്തിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ജൂലായ് ഒന്നിന് വിമാനം ദുബായിൽ നിന്ന്  പറന്നുയർന്ന ഉടനെ  വലിയൊരു ശബ്ദവും മുഴക്കവും യാത്രക്കാർക്ക് അനുഭവപ്പെട്ടിരുന്നു. വിമാനത്തിൻറെ ഉള്ളിൽ ഒരു പ്രകമ്പനവും അനുഭവപ്പെട്ടതായി യാത്രക്കാർ പറയുന്നു.

ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന വിമാന ജീവനക്കാർ പെട്ടെന്ന് അത് നിർത്തിവെക്കുകയും പൈലറ്റിനോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് കുഴപ്പമില്ല എന്ന് യാത്രക്കാരെ അറിയിച്ചതിനു ശേഷം എല്ലാം സാധാരണപോലെ തുടരുകയും ചെയ്തു. പതിനാല് മണിക്കൂർ നീണ്ട വിമാന യാത്ര സാധാരണ യാത്രയേക്കാൾ ശബ്ദമേറിതായിരുന്നുവെന്ന് യാത്രക്കാർ ഓർക്കുന്നു. തങ്ങളുടെ സംശയം ജീവനക്കാരെ അറിയിച്ചുവെങ്കിലും പുറത്തുനോക്കിയ അവർ വിമാനത്തിന് കേടുപാട് ഒന്നുമില്ല എന്ന് സ്ഥിരീകരിച്ചു.   ചിറകിനടിയിൽ നേരിട്ട് കാണാൻ കഴിയാത്ത  ഭാഗത്തായിരുന്നു പിന്നീട് ദ്വാരം കണ്ടെത്തിയത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പത്തു ലക്ഷത്തിലൊന്നു മാത്രമാണ് ഇത്തരത്തിലൊരു അപകടം സംഭവിക്കാനുള്ള സാധ്യത, ലണ്ടനിലെ കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റിയിലെ വൈമാനിക ശാസ്ത്രജ്ഞനായ ഡോക്ടർ ജോഹന്നാസ് ബെറോ പറയുന്നു.  വിമാനത്തിൻറെ ഘടനയ്ക്കോ പ്രധാന ഭാഗങ്ങൾക്കോ ഒന്നുമല്ല അതിൻറെ തൊലിപ്പുറത്ത് എന്നു പറയാവുന്ന ഭാഗത്ത് മാത്രമാണ് ക്ഷതം സംഭവിച്ചത് എന്നത് കൊണ്ട് സെൻസറുകൾ ഒന്നും ഈ ദ്വാരത്തെ കണ്ടെത്തില്ല.  മാത്രവുമല്ല ഇത് വിമാനത്തിൻറെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുമല്ല, മുൻ വൈമാനികൻ കൂടിയായ ജോഹന്നാസ് ബെറോ വ്യക്തമാക്കുന്നു.

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ   വിമാനത്തിൻറെ  ലാൻിംഗ് ഗിയറിലെ 22 ടയറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയും അതിൻറെ നട്ടുകൾ ഊരിതെറിച്ച് വിമാനഭാഗത്ത് ദ്വാരമുണ്ടാക്കുകയും ചെയ്തതതായാണ് എമിറേറ്റ്സ് അറിയിക്കുന്നത്. വിമാനത്തിൻറെ ഫ്രെയിമിനോ ഘടനയ്ക്കോ പ്രധാന ഭാഗങ്ങൾക്കോ തകരാറുണ്ടായില്ല, അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമുണ്ടായില്ലെന്നും എമറേറ്റ്സ് അറിയിക്കുന്നു.

പക്ഷെ ഇത്രയും വലിയ ഒരു ദ്വാരവുമായി പതിനാല് മണിക്കൂർ വിമാനം പറത്തി എന്നുള്ളതും വിമാനത്തിന് വെളിയിൽ ഇങ്ങനെ ഒരു ദ്വാരം രൂപപ്പെട്ടിട്ടും ക്യാമറകൾക്കോ സെൻസറുകൾക്കോ അത് കണ്ടെത്താനാവാത്തതും തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്ന്  ചിലരെങ്കിലും അഭിപ്രായപ്പെടുന്നു. യാത്രക്കാർ   വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഈ ദ്വാരം കണ്ട്  പേടിക്കുകയും, ഇതിൻറെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം വലിയ സാമ്പത്തിക ബാധ്യതകൾ അനുഭവിക്കുന്ന വിമാന കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ  കാറ്റിൽ പറത്തുകയാണോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

വിമാനത്തിന് കേടുപാടുകൾ ഉള്ളതുകാരണം എഞ്ചിനീയർമാർക്ക് പരിശോധിക്കേണ്ടത് ഉള്ളതുകൊണ്ട് വേറെ  ഒരു റൺവേയിലായിരിക്കും വിമാനം നിർത്തി ഇടുക എന്ന്  അറിയിച്ചതായും  യാത്രക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും എമിറേറ്റ്സ്  അറിയിച്ചു.

Tags: EMIRATES
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies