ഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം എത്തിയാണ് ധന്‍കര്‍ പത്രിക സമര്‍പ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം എത്തി.
ഓഗസ്റ്റ് 6-ന് ആണ് തെരഞ്ഞെടുപ്പില്‍ പിന്തുണയാവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളുടെ എംപിമാരെ കണ്ടശേഷമാണ് ധന്‍കര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.
നിലവില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.
Discussion about this post