തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ആണ് അറസ്റ്റ്.
യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന് മുൻപാകെ ചോദ്യം ചെയ്യലിന് ശബരിനാഥൻ ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നതു സംബന്ധിച്ച് ശബരീനാഥൻ ആഹ്വാനം ചെയ്തെന്നുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ശബരീനാഥന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയത്.
Discussion about this post