കണ്ണൂർ: നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തിൽ വിധി ഇന്ന്. പ്രണയം നിരസിച്ചതിനെ തുടർന്നായിരുന്നു 2022 ഒക്‌ടോബർ 22ന് വിഷ്ണുപ്രിയ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
2023 സെപ്റ്റംബർ 23നായിരുന്നു വിചാരണ തുടങ്ങിയത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുമ്പാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ ആകെ 73 സാക്ഷികളാണ് ഉള്ളത്.
അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനായി സ്വന്തം വീട്ടിൽ എത്തിയതായിരുന്നു. വീട്ടിലുള്ളവരെല്ലാം ബന്ധുവീട്ടിൽ തന്നെയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും മകളെ കാണാതായതിനെ തുടർന്ന് അന്വേഷിച്ച് വീട്ടിലെത്തിയ അമ്മയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ വിഷ്ണുപ്രിയയെ ആദ്യം കണ്ടത്.
തുടർന്നായിരുന്നു മരണം. ഒരു കൂസലുമില്ലാതെയാണ് പിടിയിലായ ശ്യാംജിത്ത് പ്രതികരിച്ചത്. തനിക്ക് 25 വയസായതേ ഉള്ളൂ. 14 വർഷത്തെ ശിക്ഷയല്ലേ. അത് ളതാൻ ഗൂഗിളിൽ കണ്ടിട്ടുണ്ട്. 39 വയസാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം. ഒന്നും നഷ്ടപ്പെടാനില്ലെന്നുമായിരുന്നു പ്രതിയുടെ പ്രതികരണം.
Discussion about this post