തിരുവനന്തപുരം: വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് എൽ സി പരീക്ഷാ ഫലം സർക്കാർ ഇന്ന് പുറത്തു വിടും. മെയ് എട്ടിന് പരീക്ഷാ ഫലം പുറത്തു വിടുമെന്ന് നേരത്തെ മന്ത്രി ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു
ഇന്ന് വൈകുന്നേരം ഏതാണ്ട് 3മണിയോട് കൂടിയാണ് എസ്.എസ്.എൽ.സി./ ടി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി ഫലം കേരളാ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കുവാൻ പോകുന്നത്. എസ്.എസ്.എൽ.സി ഫലം ഇന്ന് വൈകിട്ട് നാല് മണിക്ക് https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാകും.
അതേസമയം എസ്.എസ്.എൽ.സി. ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാനാകും . ഫലപ്രഖ്യാപനം നടന്നാലുടൻ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ മാത്രം മതി. ക്ലൗഡ് ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് ഉള്ളതിനാൽ ഫലം തടസമില്ലാതെ ലഭ്യമാകും. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
Discussion about this post