തിരുവനന്തപുരം:കേരളത്തിൽ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് തീർച്ചയായും ജയിക്കുമെന്ന വിലയിരുത്തലുമായി ബി ജെ പി.
നാലു ലക്ഷം വോട്ടുകൾ വീതം നേടി തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തൃശൂരിൽ സുരേഷ് ഗോപിയും വിജയിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. രണ്ടിടത്തും യു.ഡി.എഫ് ആയിരിക്കും രണ്ടാംസ്ഥാനത്ത്. കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിച്ച ആറ്റിങ്ങലിലും എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ നിറുത്തിയ പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും യോഗം കൂട്ടിച്ചേർത്തു. ബൂത്ത് തലത്തിൽനിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തൽ നടത്തിയത്. അതെ സമയം സാധ്യത നിലനിൽക്കുന്നത് ശോഭ സുരേന്ദ്രൻ മത്സരിച്ച ആലപ്പുഴയടക്കം അഞ്ചിടങ്ങളിലാണ്
മണ്ഡലങ്ങളിലെ ചുമതലയുള്ള നേതാക്കൾ അവതരിപ്പിച്ച സമഗ്ര സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭിച്ച കണക്കുകളും സൂചനകളും വിലയിരുത്തി ചർച്ചകളിലൂടെ നിഗമനങ്ങളിലെത്തുന്ന രീതിയിലായിരുന്നു വിലയിരുത്തൽ നടന്നത് .
മുൻവർഷത്തേതിൽ നിന്നും വോട്ടിങ് ശതമാനത്തിൽ ബി ജെ പി വലിയ കുതിപ്പ് ഇത്തവണ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 22 ശതമാനം വോട്ടുനേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബൂത്തുതലത്തിൽ നിന്ന് ലഭിച്ച കണക്കുകളിലെ സൂചന .കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 31.80ലക്ഷം വോട്ടാണ് കിട്ടിയത്.ഇക്കുറി അത് 41ലക്ഷം മുതൽ 44ലക്ഷം വരെയാകാമെന്നാണ് കണക്കുകൂട്ടൽ.
Discussion about this post