ന്യൂഡൽഹി:ഇന്ത്യൻ വിനോദ സഞ്ചാരികൾ പൂർണ്ണമായും തഴഞ്ഞതിനെ തുടർന്ന് തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പ് കുത്തി കൊണ്ടിരിക്കുകയാണ് മാലിദ്വീപ് ടൂറിസം. വിനോദ സഞ്ചാരം പ്രധാന വരുമാന മാർഗ്ഗം ആയിട്ടുള്ള മാലിദ്വീപിൽ ഇതോടു കൂടി മുറവിളികൾ ശക്തമായിരിക്കുകയാണ്. ഇതേ തുടർന്ന് ഞങ്ങളെ സഹായിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ.
അധികാരമേറ്റ ശേഷം വിദേശകാര്യ മന്ത്രി സമീറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ് ഇത് . ഇരുവരും പ്രാദേശിക, ഉഭയകക്ഷി തലങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും. ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണ് മാലദ്വീപ്.
മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളും ആരോഗ്യ സംരക്ഷണം മുതൽ പ്രതിരോധ സഹകരണം വരെയുള്ള മേഖലകളിൽ ഇന്ത്യയെ ആശ്രയിക്കുന്നത് കുറച്ചതും മാലദ്വീപിന് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി മോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്ന്, ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലിദ്വീപിനെ പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് മാലദ്വീപിലെത്തുന്ന വിദേശ സഞ്ചാരികളിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ കേവലം ഒരു മാസം കൊണ്ട് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇതോടെ മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയും ആടിയുലഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ സന്ദർശകർ മാലദ്വീപ് സന്ദർശിക്കണമെന്നും കാര്യമായി സംഭാവന ചെയ്യണമെന്നും അപേക്ഷിച്ച് മാലദ്വീപ് ടൂറിസം മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.
ഇതിന്റെ തുടർച്ചയാണ് ഉപേക്ഷിക്കരുത് സഹായിക്കണം എന്ന ആവശ്യവുമായി മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യയിലേക്കെത്തുന്നത്.
Discussion about this post