ശ്രീനഗർ; ജമ്മുകശ്മീരിൽ വോട്ടെടുപ്പ് പ്രക്രിയകൾ ആരംഭിച്ചു. ജീവിതത്തിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തി നൂറ് വയസുകാരൻ. ശ്രീനഗറിലെ സാദിബാൽ നിയോജകമണ്ഡലത്തിലാണ് സംഭവം. മീർ ബെഹ്രിൽ സ്വദേശിയായ കാഴ്ചപരിമിതിയുള്ള നൂറ് വയസുകാരനാണ് വീട്ടൽ വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ മധുരം നുകർന്നത്.
ജമ്മു കശ്മീരിൽ ബാരാമുള്ള, ശ്രീനഗർ , അനന്ത്‌നാഗ്-രജൗരി, ഉധംപൂർ, ജമ്മു എന്നിവയുൾപ്പെടെ ആകെ 5 ലോക്സഭാ സീറ്റുകളാണുള്ളത്. അഞ്ച് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി പിസിയിലെ വോട്ടെടുപ്പ് 6-ാം ഘട്ടത്തിലേക്ക് പുനഃക്രമീകരിച്ചു. മേയ് 7-ന് നിശ്ചയിച്ചിരുന്ന അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെക്കുകയും മെയ് 25-ന് പുതിയ തീയതിയായി നിശ്ചയിക്കുകയും ചെയ്തു.
ഉധംപൂരിലും ജമ്മുവിലും പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്- -ഏപ്രിൽ 19, 26 തീയതികളിൽ. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13 നും ( ശ്രീനഗർ ), ബാരാമുള്ള (മെയ് 20) നും നടക്കും
2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) അടുത്തിടെ വീട്ടിൽ തന്നെ വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, പ്രത്യേകിച്ച് ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഒരു നാഴികക്കല്ലായി.
Discussion about this post