ഇൻഡിഗോ എയർലൈൻസിന്റെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുർന്നാണ് നടപടി. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലൻഡ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തുത്. നികുതിയും പിഴയും അടച്ച ശേഷം മാത്രമെ ബസ് വിട്ടു നൽകൂ എന്നാണ് ആർടിഒ അധികൃതർ അറിയിച്ചത്. ഫറോക്ക് ജോയിന്റ് ആർടി ഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസി. മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ജയരാജനെതിരെ നടപടി വന്നതിന്റെ പ്രതികാരമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങൾ അഭിപ്രായം പറയുന്നത്. ഇൻഡിഗോ ബിസിനസിനെ ഇനി കേരളത്തിൽ വളരാനും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വെല്ലുവിളിക്കുന്നത്.
അതേസമയം വ്യോമയാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായാൽ അത് വിമാന കമ്പനി ഉദ്യോഗസ്ഥരായാൽ പോലും കൃത്യമായ ശിക്ഷ നടപടികൾക്ക് വിധേയരാകും. വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ കമ്മറ്റിക്ക് മുൻപിൽ ചോദ്യം ചെയ്യലിനും ഉദ്യോഗസ്ഥർ ഹാജരാകണം. സുരക്ഷാ വീഴ്ച ആയിട്ടാണ് വിമാനത്തിലെ പ്രതിഷേധ നടപടികളെ വ്യോമയാന മന്ത്രാലയം നോക്കികാണുന്നത്. അതിനെതിരെ നടപടി എടുക്കേണ്ടത് വിമാനകമ്പനിയുടെ ഉത്തരവാദിത്വമാണ്.
Discussion about this post