കൊച്ചി: കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്. ഇതിന്റെ തെളിവുകള്‍ അഭിഭാഷകന് കൈമാറി. നാളെ കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്ന പറഞ്ഞു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇഡി നീക്കത്തില്‍ പ്രതീക്ഷയുണ്ടെന്ന് സ്വപ്ന പറഞ്ഞു. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് തെളിയില്ല. പലതരത്തില്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടുന്നുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.
അതേസമയം സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകി. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇഡി ഹർജി നൽകിയത്.
കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാവില്ലെന്ന് ഹർജിയിൽ പറയുന്നു. കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്ന് ഹർജിയിൽ ആരോപിച്ചു. സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡിയുടെ പുതിയ നീക്കം. നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post