ലഹരികേസിലെ തൊണ്ടിമുതൽ ആന്റണി രാജുവിന് കൊടുത്ത ദിവസം ഡ്യൂട്ടിയിൽ താനായിരുന്നു ക്ലർക്ക് ജോസ് സ്ഥിരീകരിച്ചു. കേസിലെ ഒന്നാം പ്രതിയാണ് കോടതി ക്ലർക്കായിരുന്ന ജോസ്. കേസ് കോടതിയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ജോസ് പറഞ്ഞു.
അതേസമയം, ലഹരികേസിന്റെ വിചാരണവേളയിൽ ആന്റണി രാജു വെല്ലുവിളിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹൻ മൊഴി നൽകി. കേസിൽ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്റണി രാജു വെല്ലുവിളിച്ചു.
കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്ന് ആന്റണി രാജു പറഞ്ഞുവെന്നും ജയമോഹന്റെ മൊഴിയിൽ പറയുന്നു.
Discussion about this post