ജോഹന്നാസ്ബര്‍ഗ്: മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ അഷിഷ് ലത റാംഗോബിനെതിരെ ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ സാമ്പത്തികതട്ടിപ്പിന് കേസെടുത്തു. 110 ലക്ഷം റാന്ഡ്സിന്റെ ( 5.38 കോടി രൂപ) തട്ടിപ്പ് നടത്തിയതാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നെറ്റ്കെയറിന് സമീപമുള്ള ആശുപത്രിയിലേക്ക് കിടക്കവിരികളും മറ്റും ഇറക്കുമതി ചെയ്യാനുള്ള ടെന്‍ഡര്‍ ലഭിച്ചെന്ന് കാണിച്ച് രണ്ട് പ്രാദേശിക വ്യാപാരികളെ പറ്റിച്ചുവെന്നാണ് കേസ്. മൂന്നു കണ്ടൈനര്‍ നിറയെ കിടക്കവിരി തലയിണകള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിന്നും അയച്ചതായി വ്യാജരേഖകളുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
കസ്റ്റംസ് ക്ലിയറന്‍സിനും മറ്റും പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ ഇവരില്‍ നിന്നും വാങ്ങുകയായിരുന്നു.
Discussion about this post