ഡൽഹി : നാഷണൽ ഹെറാൾഡ് കേസിലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർ അറസ്റ്റിൽ. പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെയാണ് അറസ്റ്റ്. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവർത്തകരും ഡൽഹി പൊലീസും തമ്മിൽ ഏറ്റുമുട്ടി.
പാർലമെന്റിൽ നിന്നാണ് എംപിമാർ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ച് വിജയ് ചൌക്കിൽ പൊലീസ് തടഞ്ഞു. മാർച്ച് നയിച്ച കെ സി വേണുഗോപാൽ, മുകൾ വാസ്നിക്ക് അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. എഐസിസി ആസ്ഥാനത്തും വനിതകൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി.
Discussion about this post