കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില വീട് ഇടിഞ്ഞു താഴ്ന്ന് പതിമൂന്നുകാരൻ മരിച്ചു. 13 വയസ്സുള്ള ഹരിനാരായണന് ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്റെ ജീവന് രക്ഷിക്കാനായില്ല.
Discussion about this post