Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എക്‌സ്പ്രസ് നിയമനം: ഒരാഴ്ച കൊണ്ട് അഭിമുഖവും ഒന്നാം റാങ്കും; ഒടുവില്‍ പ്രിയയുടെ യോഗ്യതകള്‍ തള്ളിപ്പറഞ്ഞ് കോടതി

by Brave India Desk
Nov 18, 2022, 10:34 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസ് തസ്തികയ്ക്ക് യോഗ്യയല്ലെന്ന കോടതി വിധി പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 18ന് നടന്ന ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് ആറ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒന്നാം റാങ്ക് നല്‍കി പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രഫസര്‍ നിയമനം നല്‍കാന്‍ പ്രോ വൈസ് ചാന്‍സലര്‍ ഉള്‍പ്പട്ടെ സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനമെടുക്കുന്നത്.

അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചത് മുതല്‍ പ്രിയയെ തസ്തികയില്‍ തിരുകിക്കയറ്റുന്നതിന് തിരക്കിട്ട നീക്കങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല നോട്ടിഫിക്കേഷന്‍ പുറത്തിറക്കുന്നത്. നവംബര്‍ 12 ആയിരുന്നു അപേക്ഷിക്കേണ്ട അവസാന ദിവസം. തൊട്ടടുത്ത ദിവസം തന്നെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം കൂടി പ്രിയ ഉള്‍പ്പടെ ആറുപേരെ അഭിമുഖത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. പ്രിയയ്ക്ക് തസ്തിക ആവശ്യപ്പെടുന്ന അധ്യാപന പരിചയം ഇല്ലെന്നുള്ള പരാതികള്‍ ഉയര്‍ന്നെങ്കിലും അവയെല്ലാം അവഗണിച്ച് അധികൃതര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോയി.

Stories you may like

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ അഭിമുഖങ്ങളില്‍ 651 റിസര്‍ച്ച് സ്‌കോറുള്ള ജോസഫ് സ്‌കറിയെയും 645 സ്‌കോറുള്ള സി ഗണേശനെയും പിന്തള്ളി കേവലം 156 സ്‌കോര്‍ മാത്രമുള്ള പ്രിയയെ ഒന്നാം റാങ്ക് നല്‍കി അസോസിയേറ്റ് പ്രഫസര്‍ ആയി നിയമിക്കാന്‍ സര്‍വ്വകലാശാല സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. തുടക്കം മുതല്‍ പ്രിയയെ തസ്തികയില്‍ തള്ളിക്കയറ്റാന്‍ തിടുക്കപ്പെട്ട ശ്രമമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കിയതിന്റെ പ്രത്യുപകാരമായാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വ്വകലാശാല വിസി ആയി പുനര്‍ നിയമനം നല്‍കിയതെന്ന ആക്ഷേപവും അന്ന് ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇല്ലാത്ത യോഗ്യതകളുടെ പേരില്‍ പ്രിയ വര്‍ഗ്ഗീസിന് നിയമനം നല്‍കാനുള്ള എല്ലാ ശ്രമങ്ങളെയും കാറ്റില്‍ പറത്തിയാണ് നിയമനം പുനഃപരിശോധിക്കണമന്ന ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്. നിയമനത്തിന് യോഗ്യതയുണ്ടെന്ന പ്രിയയുടെ വാദങ്ങളെല്ലാം ഒന്നൊന്നായി കോടതി തള്ളിയെന്നതും ശ്രദ്ധേയമാണ്. അസോസിയേറ്റ് പ്രഫസര്‍ ആകാനുള്ള അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നാണ് കോടതി പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. 11 വര്‍ഷത്തെ അധ്യാപന പരിചയം തനിക്കുണ്ടെന്ന് പ്രിയ വാദിച്ചെങ്കിലും പ്രിയ അവകാശപ്പെടുന്ന യോഗ്യതകളില്‍ പലതും അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന കോടതി വ്യക്തമാക്കി.

Tags: kk rageshKannur UniversityPriya VargheeseAssociate Professor
Share59
Tweet
Send
Share

Latest stories from this section

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

Latest News

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies