ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടുമൊരു ഗോൾ രഹിത സമനില. ഗ്രൂപ്പ് എഫിൽ കരുത്തരായ ക്രൊയേഷ്യയെ മൊറോക്കോ സമനിലയിൽ തളച്ചു. ശ്രദ്ധേയമായ പ്രകടനമാണ് ഇരു ടീമുകളുടെയും പ്രതിരോധ നിരകൾ കാഴ്ച വെച്ചത്.
അപ്രതീക്ഷിതമായ ആക്രമണങ്ങളിലൂടെയും മികച്ച പ്രതിരോധത്തിലൂടെയും മൊറോക്കോ ക്രൊയേഷ്യക്ക് കടുത്ത വെല്ലുവിളി ഉയർത്തി. ഒന്നാം പകുതി ക്രൊയേഷ്യൻ ആക്രമണം കൊണ്ട് സമ്പന്നമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മൊറോക്കോയും മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചു.
എന്നാൽ ഗോൾ കണ്ടെത്താൻ ഇരു കൂട്ടർക്കും സാധിച്ചില്ല. മൊറോക്കോക്ക് വെണ്ടി ചെൽസി താരം ഹക്കീം സിയെച്ചും ക്രൊയേഷ്യക്ക് വേണ്ടി ക്യാപ്ടൻ ലൂക്ക മോഡ്രിച്ചും കളം നിറഞ്ഞ് കളിച്ചു.
Discussion about this post